സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം മലപ്പുറം ചോക്കാട് മാളിയേക്കൽ ഇർഷാദലിയാണ് (26) മരിച്ചു

ന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ അൻപത് കടന്നു.കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ മലപ്പുറം ചോക്കാട് മാളിയേക്കൽ ഇർഷാദലിയാണ് (26) മരിച്ചത്. ഈ മാസം നാലിനാണ് ഇർഷാദ് നാട്ടിൽ തിരിച്ചെത്തുന്നത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്. ഫലം പോസിറ്റീവായതോടെയാണ് ഇർഷാദിന്റേത് കൊവിഡ് മരണമാണെന്ന് അറിയുന്നത്.

ദുബൈയില്‍ നിന്നും ജൂലൈ നാലിനാണ് ഇര്‍ഷാദലി നാട്ടിലെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പൊലീസെത്തിയാണ് റൂം തുറന്നത്. അപ്പോഴാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.