അവൻ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു

സന്തോഷിന്റെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാർത്തയറിഞ്ഞ് അമ്മായി തളർന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിർത്തി സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത് കേണൽ സന്തോഷ് തെലുങ്ക സ്വദേശിയാനാണ് 2004ലാണ് സന്തോഷ് ആർമിയിൽ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ”പാകിസ്ഥാനെതിരായ ഒരു ഓപ്പറേഷനിൽ സന്തോഷ് പങ്കാളിയായിരുന്നു. സന്തോഷിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതാണെങ്കിലും അതിർത്തിയിലെ സംഘര്‍ഷാവസ്ഥയും കൊറോണ വ്യാപനവും കാരണം അവിടെ തന്നെ തുടരുകയായിരുന്നു

സന്തോഷിന്റെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാർത്തയറിഞ്ഞ് അമ്മായി തളർന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘അവൻ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു.
മകന്റെ വിയോഗം ഭാര്യയെ സൈന്യത്തിൽ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദർ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു പിതാവ്.കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകൾ അഭിനയ (9), മകൻ അനിരുദ്ധ് (4).