അതിർത്തിയിലെ സംഘർഷങ്ങളിൽ അഞ്ചു ചൈനീസ് പട്ടാളക്കാർ മരിച്ചതായിയും 11 പേർക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങൾ

ഏഷ്യയിലെ ഏറ്റവു ശക്തരും ആണവായുധ ശേഖരവുള്ള ഭീമന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല്പത്തി അഞ്ചുവർഷമായി പരസപരം കാത്തു സൂക്ഷിച്ചിരുന്ന പരസ്പര സൗഹൃദം സംഘർഷത്തിലൂടെ നഷ്ടമായതായും പറയുന്നു .

0

ഡൽഹി ;മൂന്നാം ലോക മഹായുദ്ധം എന്ന് വിശേഷിപ്പിച്ചാണ് അതിതീർത്തിയിലെ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത് ചില ചൈനീസ് അനുകൂല മാധ്യമങ്ങൾ ഇന്ത്യ കുറ്റപെടുത്തികൊണ്ടുള്ള നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് ചൈന-ഇന്ത്യ അതിർത്തിയിൽ നടന്ന അക്രമങ്ങളിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തുതായി ചൈനീസ് മാധ്യമമായ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു
കിഴക്കൻ ലഡാക്ക് സെക്ടറിലെ ഗാൽവാൻ വാലിയിൽ നടന്ന മുഖാമുഖ മുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട് സംഘർഷത്തിൽ ഇരുവശത്തും നഷ്ടമുണ്ടായി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു

ഏഷ്യയിലെ ഏറ്റവു ശക്തരും ആണവായുധ ശേഖരവുള്ള ഭീമന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല്പത്തി അഞ്ചുവർഷമായി പരസപരം കാത്തു സൂക്ഷിച്ചിരുന്ന പരസ്പര സൗഹൃദം സംഘർഷത്തിലൂടെ
നഷ്ടമായതായും പറയുന്നു . അതെ സമയം പരിക്കേറ്റവരുടെ കണക്കോ മരിച്ചവരുടെ എണ്ണമോ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്നും എക്സ്പ്രസ്സ് റിപ്പോർട്ടുചെയ്യുന്നു
സംഘർഷങ്ങൾ ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുവിഭാഗങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു.സ്ഥിതിഗതികൾ വിശദീകരിക്കാൻ ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നിലവിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സൈനിക പ്രസ്താവനയിൽ പറയുന്നു.

അതേസമയം സംഘർഷത്തിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലന്ന് ശാരീരിക ഏറ്റുമുട്ടൽ മാത്രമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ അതിർത്തിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു

ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ഹു സിജിൻ ട്വീറ്റ് എപ്രകാരമാണ് : “എനിക്കറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ ഗാൽവാൻ വാലിയിലെ ശാരീരിക ഏറ്റുമുട്ടലിൽ ചൈനീസ് പക്ഷത്തിനും നാശനഷ്ടമുണ്ടായി.”

തുടർന്ന് അദ്ദേഹം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് സന്ദേശവും അദ്ദേഹം പങ്കുവക്കുന്നു : “എനിക്ക് ഇന്ത്യയോട് പറയാൻ ആഗ്രഹമുണ്ട്, അഹങ്കരിക്കരുത്, ചൈനയുടെ നിയന്ത്രണം ദുർബലമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യയുമായി ഏറ്റുമുട്ടൽ നടത്താൻ ചൈന ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾക്ക് ഭയമില്ല .

തിങ്കളാഴ്ച വൈകുന്നേരം ഗാൽവാൻ വാലി മേഖലയിൽ ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ച് യഥാർത്ഥ നിയന്ത്രണ രേഖ വിട്ട് പ്രകോപനപരമായ ആക്രമണങ്ങൾ മനപൂർവ്വം നടത്തിയതായും ചൈനീസ് സൈനിക വക്താവ് പറഞ്ഞു.പ്രകോപനപരമായ എല്ലാ നടപടികളും ഇന്ത്യ അവസാനിപ്പിക്കണം, പ്രശനങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് മടങ്ങുകയും വേണം, ഷാങ് പറഞ്ഞു.

ഗാൽവാൻ വാലി മേഖലയിൽ ചൈനയ്ക്ക് എല്ലായ്പ്പോഴും പരമാധികാരം ഉണ്ട്, ഇന്ത്യൻ അതിർത്തിയിൽ സൈനികർവ്യവസ്ഥകൾക്ക് വിരുദ്ധമാണ്,ഇന്ത്യ പ്രവർത്തിക്കുന്നതിന് ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളെ ഗുരുതരമായി ലംഘിക്കുന്നുവെന്നും , സൈനിക മേധാവി തല ചർച്ചയ്ക്കിടെ നടത്തിയ സമവായം രണ്ട് സൈനികരുടെയും ബന്ധത്തെ ദോഷകരമായി ബാധിച്ചു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് സീനിയർ കേണൽ ഴാങ് ഷുയിലി ചൊവ്വാഴ്ച പറഞ്ഞു.