ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന് സംഘര്‍ഷങ്ങൾക്ക് അയവുവന്നേക്കും

ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച

0

ഡല്‍ഹി: ചൈന അന്താരാഷ്ടര അതിർത്തിയിൽ ലഡാക്കിൽ ഇന്ത്യ റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച ഇന്ന്.ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്മാറിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് സൂചന.

ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. ഇന്ത്യ നിര്‍മിക്കുന്ന റോഡ് സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍വിധി ചൈന ഉപേക്ഷിക്കണമെന്ന നിര്‍ദേശമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുക. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതിന് വിരുദ്ധമായി സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ അവസരം ഒരുക്കാന്‍ ഇരുവിഭാഗങ്ങളും താത്പര്യപ്പെടുന്നുവെന്നാണ് സൂചന.ഇതിന് മുന്നോടിയായി സംഘര്‍ഷത്തിന് അയവുണ്ടായെന്ന സന്ദേശം നല്‍കാന്‍ ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുവിഭാഗവും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും. ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്. ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയാണ് നയിക്കുന്നത്.ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനിക ഉദ്ധ്യോഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.ഇന്ന് നടക്കുന്ന രുഭാഗത്തേയും സൈനിക ഉദ്യോഗസ്ഥന്മാര്‍ നടത്താനിരിക്കുന്ന യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അനധികൃതമായി ചൈന മുന്നേറ്റം നടത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തിരികെപോകണമെന്ന നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഡാക് മേഖലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കിഴക്കന്‍ ലഡാക്കിലേക്ക് സൈനികരെ എത്തിക്കാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ലഡാക്കിലെ തന്ത്രപ്രധാനമായ ദോലത് ബെഗ് ഒല്‍ദി മേഖലയിലും പാന്‍ഗോംഗ് സോ മേഖലയിലുമാണ് ചൈനയുടെ അനധികൃതമായ കയ്യേറ്റവും നിര്‍മ്മാണവും നടക്കുന്നത്. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഇരുകൂട്ടരും വിട്ടുനില്‍ക്കേണ്ട പ്രദേശത്തേക്ക് ചൈന കടന്നുകയറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

-