ജോര്‍ജ്ജ് ഫ്‌ലോയിഡിന് ഐക്യദാര്‍ഢ്യം അമേരിക്കയിൽ കെട്ടടങ്ങാതെ പ്രതിക്ഷേധം .വൈറ്റ് ഹൗസിന് സമീപമുള്ള റോഡിന് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ’ പുതിയ പേരുനല്കി മേയർ

വംശീയ വിഷയം കത്തിക്കാളുന്നതിനിടെ റോഡിന് പുതിയ പേര് നല്‍കി വാഷിംഗ്ടണ്‍ മേയര്‍. കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നു എന്ന അര്‍ത്ഥം വരുന്ന പേരാണ് നല്‍കിയത്. വൈറ്റ് ഹൗസിന് സമീപമുള്ള റോഡിന് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ’ എന്നാണ് പേരിട്ടിരിക്കുന്നത്.

0

വാഷിംഗ്ടണ്‍: അമേരിക്കയിൽ പൊലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന്‌ നഗരങ്ങളിൽ നടത്തുന്ന അനുസ്‌രണ ചടങ്ങുകളിൽ ആദ്യത്തേത്‌ ഫ്‌ളോയിഡ്‌ മരിച്ച മിനിയാപൊളിസിൽ വ്യാഴാഴ്‌ച നടന്നു.

അതിനൊപ്പം വിവിധ നഗരങ്ങളിൽ ഫ്‌ളോയിഡിനെ അനുസ്‌മരിച്ച്‌ മാർച്ചുകളുമുണ്ടായി. ഫ്‌ളോയിഡിന്റെ ജന്മനാടിനടുത്ത്‌ നോർത്ത്‌ കാരലൈനയിലെ റേഫോഡിൽ ശനിയാഴ്‌ചയും ഫ്‌ളോയിഡ്‌ കുട്ടിക്കാലംമുതൽ ജീവിതത്തിന്റെ നല്ല പങ്ക്‌ ചെലവഴിച്ച ഹൂസ്‌റ്റണിൽ തിങ്കളാഴ്‌ചയും അനുസ്‌മരണ ചടങ്ങുകൾ നടക്കും.മിനിയാപൊളിസിലെ അനുസ്‌മരണചടങ്ങിൽ ജോർജ്‌ ഫ്‌ളോയിഡിന്റെ സഹോദരൻ ഫിലിയോൺസ്‌ ഫ്‌ളോയിഡ്‌, റവ. ജെസ്സി ജാക്‌സൺ, സെനറ്റർ അമി ക്ലോബച്ചറ, പ്രതിനിധി സഭാംഗങ്ങളായ ഇൽഹാൻ ഒമർ, ഷീല ജാക്‌സൺ തുടങ്ങിയവർ സംസാരിച്ചു. ഇവിടെയും വിവിധ മാർച്ചുകളിലും ജോർജിന്റെ കഴുത്തിൽ പൊലീസുകാരൻ ഡെറിക്‌ ഷോവിൻ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച സമയത്തെ പ്രതീകമാക്കി, ആളുകൾ 8.46 മിനിറ്റ്‌ മൗനമാചരിച്ചു.

ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ മാർച്ചിൽ ജോർജിന്റെ സഹോദരൻ ടെറൻസ്‌ പങ്കെടുത്തു. ഫ്‌ളോയിഡ്‌ കറുത്ത ജീവനും വിലയുണ്ട്‌, നീതിയില്ലെങ്കിൽ സമാധാനമില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ്‌ ആളുകൾ മാർച്ചുകളിൽ പങ്കെടുത്തത്‌. മുദ്രാവാക്യം വിളികൾക്ക്‌ പുറമെ സംഗീതവും ബാൻഡ്‌വാദ്യവും ചില മാർച്ചുകളിൽ ഉണ്ടായി.

അതേസമയം വംശീയ വിഷയം കത്തിക്കാളുന്നതിനിടെ റോഡിന് പുതിയ പേര് നല്‍കി വാഷിംഗ്ടണ്‍ മേയര്‍. കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നു എന്ന അര്‍ത്ഥം വരുന്ന പേരാണ് നല്‍കിയത്. വൈറ്റ് ഹൗസിന് സമീപമുള്ള റോഡിന് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ’ എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കന്‍ പോലീസ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം സ്ഥിരം നടക്കുന്ന റോഡിനാണ് പുതിയ പേര് മേയര്‍ മ്യൂറിയല്‍ ബോസര്‍ നല്‍കിയത്. ഇതിനിടെ പ്രക്ഷോഭകാരികളെ വെടിവയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ മേയര്‍ രംഗത്തെത്തി.
മെയ് 25ന് കൊല്ലപ്പെട്ട 46കാരന്‍ പ്രഖ്യാപിച്ചു കൊണ്ടാണ് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കടുത്ത വംശീയ അവഗണ അനുഭവിക്കുന്നവര്‍ അതിനെ കലാപമാക്കി മാറ്റിയതോടെ പ്രശ്‌നം അതിരൂക്ഷമാ യിരിക്കുകയാണ്. അമേരിക്കയിലെ വംശീയ വിദ്വേഷം ലോകം മുഴുവനും ഏറ്റെടുക്കുകയും ചെയ്തു.

You might also like

-