ബി ജെ പി വനിതാ നേതാവ് സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പ് ഊരി അടിച്ചു ദൃശ്യംപുറത്ത്

മേയറുടെ സന്ദർശന സമയത്ത് മാര്‍ക്കറ്റിനേക്കുറിച്ച് കര്‍ഷകര്‍ നല്‍കിയ പരാതി ചോദ്യം ചെയ്യുന്നതിനിടയിലാണ് സർക്കാർ ഉദ്യോഗസ്ഥനെ സൊനാലിചെരുപ്പൂരി ക്രൂരമായി മർദിച്ചത് പോലീസ് കൺകെയായിരുന്നു ബിജെപി നേതാവിന്റെ പരാക്രമം

0

https://www.facebook.com/thankachan.peter.5/videos/3053381164742661/?t=2

ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ബിജെപി വനിതാ നേതാവ് വെട്ടിലായി. കര്‍ഷക മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ ഹരിയാനയിലെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോ​ഗട്ട് സർക്കാർ ഉദ്യോഗസ്ഥനെ മർദിക്കുന്ന വീഡിയോ വൈറലായി.മേയറുടെ സന്ദർശന സമയത്ത് മാര്‍ക്കറ്റിനേക്കുറിച്ച് കര്‍ഷകര്‍ നല്‍കിയ പരാതി ചോദ്യം ചെയ്യുന്നതിനിടയിലാണ് സർക്കാർ ഉദ്യോഗസ്ഥനെ സൊനാലിചെരുപ്പൂരി ക്രൂരമായി മർദിച്ചത് പോലീസ് കൺകെയായിരുന്നു ബിജെപി നേതാവിന്റെ പരാക്രമം . നിരവധി തവണ ചെരിപ്പുകൊണ്ട് സുല്‍ത്താന്‍ സിങ് എന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗത്തെ മര്‍ദ്ദിക്കുകയായിരുന്നു നേതാവ്. ‘നിനക്ക് ജീവിക്കാൻ അവകാശമില്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മർദനം.

വെള്ളിയാഴ്ചയാണ് കർഷക ചന്തയിൽ അക്രമ സംഭവം അരങ്ങേറിയത് സംഭവം നടക്കുന്നത്. മര്‍ദ്ദനത്തിനിടെ പരാതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തനിക്കല്ലെന്ന് പറഞ്ഞ് സൊനാലിയോട് സുൽത്താൻ സിങ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പരാമര്‍ശത്തിന് ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തിയതോടെ പൊലീസ് കേസ് വേണ്ടെന്ന നിലപാടിലാണ് സൊനാലിയുള്ളത്. സംഭവത്തില്‍ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു. അതേസമയം സുൽത്താൻ സിങ്ങിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

You might also like

-