സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മുൻ ഇന്ത്യൻ ഫുട്ബോൾ തരാം

മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു

0

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.