യൂ പിയിൽ കോവിഡ് സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നുകളഞ്ഞു

ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങുകളുടെ സംഘം സാമ്പിളുകളുമായി കടന്നുകളയുകയായിരുന്നു

0

ഉത്തര്‍പ്രദേശില്‍ കോവിഡ് ടെസ്റ്റ് സാമ്പിളുകളുമായി കുരങ്ങന്മാര്‍ കടന്നുകളഞ്ഞു. മീറത്ത് മെഡിക്കല്‍ കോളജിലാണ് സംഭവം. ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങുകളുടെ സംഘം സാമ്പിളുകളുമായി കടന്നുകളയുകയായിരുന്നു. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരുടെ സാമ്പിളുകളാണ് കുരങ്ങന്മാര്‍ കയ്യിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗികളുടെ ടെസ്റ്റിങും മറ്റും നടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മീറത്തിലെ ഈ ആശുപത്രി.

വിഷയത്തിൽ അന്വേഷണം നടത്തും എന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം അതി രൂക്ഷമാണ്. അതേസമയം കുരങ്ങന്മാര്‍ കൈവശപ്പെടുത്തിയ സാമ്പിളുകളിലൂടെ രോഗം പടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.