കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ തുറന്നു നീരൊഴുക്കും

പെരിയാറിന്റെ തീരങ്ങളിൽ താസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു

0

അടിമാലി :ഇടുക്കി ജില്ലയിലെ ചെറുകിട ഡാമുകളായ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലെർട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. പെരിയാറിന്റെ
തീരങ്ങളിൽ താസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി
അറിയിച്ചു.കഴിഞ്ഞ പ്രളയത്തിൽ എക്കൽ അടിഞ്ഞുകൂടി ഡാമിന്റെ സംഭരണശേഷി വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ സ്ലുയിസ് വാൽവ് തുറന്നു ചെളി ഒഴുക്കിക്കളയാനും തീരുമാനമുണ്ട്