ബെവ്ക്യു ആപ്പ് പിൻവലിക്കില്ല ; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി

സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷണന്‍

0

തിരുവനന്തപുരം: മദ്യവില്‍പനയ്ക്കുള്ള ബെവ്ക്യു ആപ്പ് പിന്‍വലിക്കില്ലെന്നും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷണന്‍. ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ഐ.ടി. സെക്രട്ടറി അടക്കമുള്ളവര്‍ യോഗത്തതില്‍ പങ്കെടുത്തിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്ന ഇവരുടെ ഉറപ്പിന്മേലാണ് തല്‍ക്കാലം ബെവ്ക്യു ആപ്പ് പിന്‍വലിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.സാങ്കേതിക പരിശോധന നടത്തിയ ശേഷം മാത്രമാണ് ഈ കമ്ബനിയെ ആപ്പ് നിര്‍മാണത്തിന് ഏല്‍പിച്ചത്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഈ കമ്ബനിയെ വിശ്വാസ്യതയിലെടുത്ത് കൊണ്ട് ആപ്പ് പിന്‍വലിക്കാതിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.