ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം സാമ്പിൾ പരിശോധന വീണ്ടും

രിശോനയിൽ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുകയാണ് രോഗം ആദ്യ ഘട്ടം സ്ഥികരിച്ച മൂന്നുപേരുടെയും ശ്രവങ്ങൾ വീണ്ടും പരിശോധനക്കായി അയച്ചിട്ടുണ്ട് രാമത്തെ പരിശോധന ഫലവും പോസിറ്റീവ് എന്ന് കണ്ടാൽ മാത്രമേ മൂവരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയൊള്ളു

0

ഇടുക്കി :ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇനിയും ഇടുക്കിയിലെ കേസുകൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് രോഗികളെ തിങ്കളാഴ്ച തന്നെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം പരിശോനയിൽ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുകയാണ് രോഗം ആദ്യ ഘട്ടം സ്ഥികരിച്ച മൂന്നുപേരുടെയും ശ്രവങ്ങൾ വീണ്ടും പരിശോധനക്കായി അയച്ചിട്ടുണ്ട് രാമത്തെ പരിശോധന ഫലവും പോസിറ്റീവ് എന്ന് കണ്ടാൽ മാത്രമേ മൂവരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയൊള്ളു

ഇടുക്കിയിലെ തൊടുപുഴ നഗരസഭാ കൗണ്സിലർക്കും, ജില്ലാ ആശുപത്രിയിലെ നഴ്‌സിനും, മരിയാപുരം സ്വദേശിയായ ഒരാൾക്കും കോവിഡ് സിഹിരീകരിച്ചെന്ന് തിങ്കളാഴ്ച രാത്രി വൈകി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് അവലോകന യോഗത്തിനു ശേഷം മന്ത്രി എം.എം മണിയും ജില്ലാ കലക്ടറും ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നു ഡി.എം.ഓയ്ക്ക് ലഭിച്ച അറിയിപ്പിനെ തുടർന്നാണ് മൂന്നു പേരെയും ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ജില്ലാ കല്ലെക്ടർ പറഞ്ഞു . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേരുടെയും രണ്ടാം പരിശോധന ഫലം ബുധനാഴ്ച ലഭിച്ചേക്കും. ന്യൂസ് ഡെസ്ക് ഡിയനെറ്റ് ന്യൂസ്

You might also like

-