കനത്ത മഴ  ഹൈദരാബാദിൽ  കെടുതിയിൽ മരിച്ചവരുടെ എണ്ണം  50  കവിഞ്ഞു 

ഒക്ടോബർ 21 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മംഗൽഹട്ട് മേഖലയിൽ മതിൽ തകർന്നു വീണതിനെത്തുടർന്നും മലക്ക്പേട്ടിൽ 50 വയസുകാരൻ വൈദ്യുതാഘാതത്തെത്തുടർന്നും മരണപ്പെ

0

https://www.facebook.com/watch/?v=290557761913789

ഹൈദരാബാദ്: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയെത്തുടർന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്. ഒക്ടോബർ 21 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മംഗൽഹട്ട് മേഖലയിൽ മതിൽ തകർന്നു വീണതിനെത്തുടർന്നും മലക്ക്പേട്ടിൽ 50 വയസുകാരൻ വൈദ്യുതാഘാതത്തെത്തുടർന്നും മരണപ്പെട്ടു. ജിഎച്ച്എംസിയുടെ രക്ഷാപ്രവർത്തകരും എൻഡിആർഎഫുമാണ് ദുരന്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ഇതുവരെ 2500 പേരെ രക്ഷപെടുത്തിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ പ്രാവശ്യമാണ് തടാകം കരകവിഞ്ഞൊഴുകുന്നത്.എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദ്ദുദീൻ ഒവൈസിയും പോലീസ് കമ്മീഷ്ണർ അജനി കുമാറും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചില പ്രദേശങ്ങളിൽ 150 മില്ലീ മീറ്ററിൽ അധികമാണ് മഴ പെയ്തത്. ഇതുവരെ 5000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടൽ.

You might also like

-