അഞ്ചു വയസ്സുകാരനെ കഴുത്തറത്ത് ട്രാഷ് കാനില്‍ തള്ളിയ മാതാവ് ഹൂസ്റ്റണില്‍ അറസ്റ്റില്‍

വീടിന്റെ ഗാരേജില്‍ ശിരസ്സ് അറുത്തു മാറ്റിയ ശരീരം പ്ലാസ്റ്റിക്ക് കവറില്‍ മറച്ചു ട്രാഷ് കാനില്‍ ഇട്ടിരിക്കുന്നത് കണ്ടെത്തി. അതിന് സമീപം തന്നെ വേറിട്ട ശിരസ്സും ഉണ്ടായിരുന്നു. കൃത്യം നിര്‍വ്വഹിച്ചു എന്ന് കരുതുന്ന 43 വയസ്സുള്ള ലിഹായ് ലിയുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

0

ഹൂസ്റ്റണ്‍: നൊന്തു പ്രസവിച്ച അഞ്ച് വയസ്സുള്ള മകന്റെ ശിരസ്സറുത്ത് മാറ്റി ട്രാഷ് കാനില്‍ തള്ളിയ മാതാവിനെ പോലീസ് അറസ്റ്റ് ചയ്തു.വെള്ളിയാഴ്ച രാത്രി ലഭിച്ച ഫോണ്‍ കോള്‍ സന്ദേശത്ത തുടര്‍ന്നാണ് ഹൂസ്റ്റണ്‍ ഹോളി ലൈനിലുള്ള വീട്ടില്‍ പോലീസ് എത്തിയത്.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീടിന്റെ ഗാരേജില്‍ ശിരസ്സ് അറുത്തു മാറ്റിയ ശരീരം പ്ലാസ്റ്റിക്ക് കവറില്‍ മറച്ചു ട്രാഷ് കാനില്‍ ഇട്ടിരിക്കുന്നത് കണ്ടെത്തി. അതിന് സമീപം തന്നെ വേറിട്ട ശിരസ്സും ഉണ്ടായിരുന്നു. കൃത്യം നിര്‍വ്വഹിച്ചു എന്ന് കരുതുന്ന 43 വയസ്സുള്ള ലിഹായ് ലിയുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ കുട്ടിയെ പുറത്തേക്കയച്ചു ന്നാണ് ഭാര്യ പറഞ്ഞത്.സംഭവം നടക്കുമ്പോള്‍ ഈ കുട്ടി കൂടാതെ 13 വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു.ലിയുവിനെ ചോദ്യം ചെയ്തതിന് ശേഷം കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന കത്തി ബാത്ത് റൂമില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ഇവര്‍ക്കെതിരെ ഹാരിസ് കൗണ്ടിയില്‍ കേസ്സൊന്നും നേരത്തെ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഡിസംബര്‍ 1 ശനിയാഴ്ച കോടതിയില്‍ ഹാരജാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ഡിസംബര്‍ 3 ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

You might also like

-