സ്‌കൂള്‍ വിനോദയാത്ര സംഘത്തിലെ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്

തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന വാഹനത്തില്‍ 40 പെണ്‍കുട്ടികളും,നാല് അധ്യാപികമാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

0

അടിമാലി: സ്‌കൂള്‍ വിനോദയാത്ര സംഘത്തിലെ ബസ് മറിഞ്ഞ് 40 വിദ്യാര്‍ഥികള്‍ അടക്കം 44 പേര്‍ക്ക് പരിക്ക്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയ്ക്ക് സമീപം ഇരുട്ടുകാനത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന വാഹനത്തില്‍ 40 പെണ്‍കുട്ടികളും,നാല് അധ്യാപികമാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ഇതേ സ്‌കൂളിലെ ആണ്‍കുട്ടികള്‍ പിന്നാലെ മറ്റൊരു ബസ്സിലായിരുന്നു. ഇവരും, നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
തിങ്കളാഴ്ച്ച രാത്രിയിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും തിരിച്ചത്. ഇന്നു മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ വരും വഴിയാണ് അപകടം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം.ആരുടേയും നില ഗുരുതരമല്ല.റോഡില്‍ നിന്നും രണ്ട് തവണ മറിഞ്ഞ് രണ്ട് മരങ്ങളില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് ബസ്.മരത്തില്‍ തങ്ങിയില്ലായിരുന്നെങ്കില്‍ 200 അടിയോളം താഴ്ച്ചയിലേക്ക് ബസ് മറിയുമായിരുന്നു. വീതി കുറഞ്ഞ റോഡും,കൊടും വളവും പരിചയക്കുറവുും അപകടത്തിന് കാരണമായതായി പോലീസ് പറഞ്ഞു. പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥികളായ വിദ്യാ(17),അര്‍ച്ചന(17),അന്ജു(18) അനീന(17) നിയ(17) അക്ഷര(18)അജ്‌ലി(18) അനീസ(18) ആവണി(16) അസ്‌ന(17) അനീഷ(17),സ്‌നേഹ(17),സംഗീത(17),ശ്രീകുട്ടി(17),ഷീന(17),അഗ്‌ന(17) മിഷ(18) മാളവിക(18)സ്‌നേഹ(18),പ്രവീണ(17),അനീന(17),നീയ(17),അജ്‌നു(17),അധ്യാപകരായ പാത്തുമത്ത്(42) ശ്രീകല(42) മിനി(40) സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ത്യേസ്യാമ്മ(52) ബസ് െ്രെഡവര്‍ തൃശൂര്‍ പൂവന്നൂര്‍ കുളങ്ങര അനസ്സ് (26), ബസ് ഉടമ സാന്റോ 42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.29 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയത്.

You might also like

-