മലയാളി സഹോദരങ്ങള്‍ക്ക് അമേരിക്കയിൽ “വാലിഡിക്‌ടോറിയന്‍ ” അപൂര്‍വ്വ ബഹുമതി

കഠിന പ്രയത്‌നത്തോടൊപ്പം, നിരവധിയായി ലഭിച്ച ദൈവീക കൃപയും പ്രാര്‍ത്ഥനയുമാണ് ഈ അപൂര്‍വ്വനേട്ടങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുമ്പോള്‍

0

ഗ്രാന്റ് പ്രറേറി(ഡാളസ്): 1990 ല്‍ മാവേലിക്കര അറനൂറ്റി മംഗലത്തു നിന്നും അമേരിക്കയില്‍ കുടിയേറിയ പുന്നക്കതെക്കേതില്‍ ഫിലിപ്പ് ബേബി(ഷാജന്‍). ചെങ്ങന്നൂര്‍ തിട്ടമേല്‍ പറമ്പത്തൂര്‍ ഷെര്‍ലി(മിനിയ) ദമ്പതിമാരുടെ മൂന്നു മക്കള്‍ക്കും വലിഡിക്ടോറിയന്‍ എന്ന അപൂര്‍വ്വ ബഹുമതി.

മൂത്തമകള്‍ സ്റ്റേയ്‌സി ഫിലിപ്പ്(22) 2012 ല്‍ സൗത്ത് ഗ്രേന്റ് പ്രറേയറി ഹൈസ്ക്കൂളില്‍ നിന്ന്(4.754 ജിപിഎ) സ്റ്റീവന്‍ ഫിലിപ്പ് 2015 ല്‍ ഡബിസ്ക്കി ഹൈസ്ക്കൂളില്‍ നിന്നും(4.45 ജി.പി.എ.), ഇളയ സഹോദരന്‍ സ്റ്റാന്‍ലി ഫിലിപ്പ് 2018 ല്‍ ഗ്രാന്റ് പ്രറേയറി ഹൈസ്ക്കൂളില്‍ നിന്നുമാണ് വലിഡിക്ടോറിയന്‍ എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

ടെക്‌സസ് ടെക്ക്(ലബക്ക്) മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി സ്റ്റേയ്‌സിലും, ടെക്‌സസ് ടെക്ക്(അമറല്ലൊ) ഫാര്‍മസി വിദ്യാര്‍ത്ഥിയായി സ്റ്റീവനും ഉന്നത പഠനം തുടരുമ്പോള്‍ സാനന്റോണിയോ ഡന്റല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് സ്റ്റാന്‍ലിയുടെ തീരുമാനം. ബയോളജി മേജറായി പ്രിഡെന്റെല്‍ വിദ്യാര്‍ത്ഥിയായി പ്രവേശനം നേടും.

പഠനത്തിലും കമ്മ്യൂണിറ്റി സര്‍വീസിലും ഒരേപോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന സ്റ്റാന്‍ലി ഇര്‍വിംഗ് റവ.ഡോ.ബേബി വര്‍ഗീസ് പാസ്റ്ററായ ഐ.പി.സി. ഫുള്‍ ഗോസ്പല്‍ അസംബ്ലിയിലെ ഗായകസംഘാംഗം, ചില്‍ഡ്രസ് ചര്‍ച്ച് മിനിസ്ട്രി, പി.വൈ.പി.എ. തുടങ്ങിയ രംഗങ്ങളിലും സജ്ജീവ സാന്നിധ്യമാണ്. മലയാളവും, ഇംഗ്ലീഷും ഒരേ പോലെ സംസാരിക്കുവാനുള്ള സ്റ്റാന്‍ലിയുടെ കഴിവു പ്രശംസനീയമാണ്. നിരവധി സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡുകളും സ്റ്റാന്‍ലിക്കു ലഭിച്ചിട്ടുണ്ട്.

കഠിന പ്രയത്‌നത്തോടൊപ്പം, നിരവധിയായി ലഭിച്ച ദൈവീക കൃപയും പ്രാര്‍ത്ഥനയുമാണ് ഈ അപൂര്‍വ്വനേട്ടങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുമ്പോള്‍ അതിന് അടിവരയിടുന്നതായിരുന്നു മൂന്നു മക്കളുടേയും പ്രതികരണം.ഞങ്ങളുടെ മാതാപിതാക്കള്‍ ഒരു പെനി പോലും ഇല്ലാതെയാണ് അമേരിക്കയിലെത്തിയത്.

ഇംഗ്ലീഷ് ഭാഷയും ചരിചയമില്ലായിരുന്നു. എന്നാല്‍ അവരുടെ സമര്‍പ്പണ മനോഭാവവും, പ്രാര്‍ത്ഥനയും, ദൈവദയവും ഞങ്ങള്‍ക്ക് എന്നും പ്രചോദനമായിരുന്നു. അച്ചടക്കവും, നിരാശ കൂടാതെയുള്ള പരിശ്രമവും, മാതാപിതാക്കളില്‍ നിന്നാണ് ഞങ്ങള്‍ അഭ്യസിച്ചത്. മെയ് 29ന് ഹൈസ്ക്കൂള്‍ ഗ്രാജുവേഷനില്‍ വലിഡക്ടോറിയന്‍ സ്പീച്ചു നടത്തുന്നതിനിടയില്‍ സ്റ്റാന്‍ലി ഫിലിപ്പ് പറഞ്ഞു.

You might also like

-