സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് മാതൃഇടവകയില്‍ സ്വീകരണം

സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് മാതൃഇടവകയായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി.

0

മസ്കിറ്റ്(ഡാളസ്): സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് മാതൃഇടവകയായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി. സഹധര്‍മ്മിണി ഡോ.ജയാ ജോര്‍ജ് സന്നിഹിതയായിരുന്നു.

നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്.മെയ് 27 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ റവ.മാത്യു ജോസഫ്(മനോജച്ചന്‍) അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി തോമസ് ഫിലിപ്പ് മോയറെ സ്വാഗതം ചെയ്തു.പ്രവാസി മലയാളികള്‍ക്ക്, പ്രത്യേകിച്ചു മാര്‍ത്തോമാ സഭക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്. സജി ജോര്‍ജിന്റെ വിജയമെന്നും, മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജ്ജിന് അഭിനന്ദങ്ങളും, ആശംസകളിലും മനോജച്ചന്‍ അറിയിച്ചു.

ചര്‍ച്ചിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഈശോ ചാക്കൊ, സണ്ണി കെ ജോണ്‍, പി.പി.ചെറിയാന്‍, റോബിന്‍ ചേലങ്കര, ജോളി ബാബു, രാജന്‍ കുഞ്ഞു ചിറയില്‍, രാജന്‍ മാത്യു, രാജു ചാക്കൊ, തോമസ് മാത്യു(തമ്പി) തുടങ്ങിയവര്‍ ആശംസകളറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും, പ്രത്യേകിച്ചും മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച കലവറയില്ലാത്ത പിന്തുണയാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായതെന്ന് സജി ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മാതൃ ഇടവകയില്‍ നിന്നും ലഭിച്ച സ്വീകരണം മഹാഭാഗ്യമായി കരുതുന്നുവെന്നും സജി പറഞ്ഞു. ഗായസംഘത്തിന്റെ പ്രത്യേകം രചിച്ച ഗാനം ശ്രദ്ധേയമായിരുന്നു. വര്‍ഗീസ് കെ മത്തായി പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പി.എം. സക്കറിയായുടെ സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.

You might also like

-