കൗണ്ടിയിലെ ഏറ്റവും വലിയ ചൈല്‍ഡ് പോണോഗ്രാഫി വേട്ട: 58-കാരന്‍ അറസ്റ്റില്‍

ആറു മില്യണിലധികം ചൈല്‍ഡ് പൊണോഗ്രാഫി ചിത്രങ്ങളും, വീഡിയോകളും കൈവശം വെച്ചിരുന്ന അമ്പത്തിയെട്ടുകാരന്‍

0

ന്യൂയോര്‍ക്ക്: ആറു മില്യണിലധികം ചൈല്‍ഡ് പൊണോഗ്രാഫി ചിത്രങ്ങളും, വീഡിയോകളും കൈവശം വെച്ചിരുന്ന അമ്പത്തിയെട്ടുകാരന്‍ ഡേവിഡ് ജോണ്‍സനെ ന്യൂയോര്‍ക്കിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തതായി (ജൂണ്‍ 1 വെള്ളി) സഫോള്‍ക്ക് കൗണ്ടി (Suffolk) കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തിമോത്തി സിനി വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൗണ്ടിയുടെ ചരിത്രത്തില്‍ ഇത്രയും അധികം ചിത്രങ്ങള്‍ പിടിച്ചെടുക്കുന്നതു ആദ്യമായിട്ടാണ് തിമോത്തി പറഞ്ഞു.24 ഇലക്ട്രോണിക്ക് ഡിവൈസുകളായി 6.6 മില്യണ്‍ ചിത്രങ്ങളാണ് ഡേവിന്റെ അമിറ്റിവില്ലയിലുള്ള വീട്ടില്‍ നിന്നും പിടികൂടിയത്. കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കുന്ന നിരവധി വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു.

എലിമെന്ററി സ്ക്കൂളിനു സമീപം താമസിക്കുന്ന സേവിന്റെ പെരുമാറ്റത്തില്‍ സംശം ജനിച്ചതാണ് ഈ ചരിത്ര വേട്ടയിലേക്ക് പോലീസിനെ നയിച്ചത്. ഇതു ഒരു തരം രോഗമാണെന്നാണ് പോലീസിന്റെ അഭിപ്രായം. ഇരുന്നൂറ് വകുപ്പുകള്‍ ചേര്‍ത്ത് റജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുണ്ട്. 75000 ഡോളറിന്റെ കാഷ് ജാമ്യമോ 150,000 ബോണ്ടോ കോടതി അനുവദിച്ചിട്ടുണ്ട്.

You might also like

-