ഗവർണർക്ക് തിരിച്ചടി 9 വി സി മാർക്കും തുടരാം ഹൈക്കോടതി

അടുത്തമാസം 5 ന് മുൻപ് വി സി മാർ നിയമനവുമായി ബന്ധപെട്ടു വിശീകരണം നൽകണം .സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്

0

കൊച്ചി | ഗവർണ്ണർ രാജിവെക്കാൻ ആവശ്യപ്പെട്ട 9 വി സി മാർക്കും തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു ഗവർണ്ണർ രാജി ആവശ്യപ്പെട്ടു വി സി മാർക്ക് കത്തയച്ചത് ശരിയായ നടപടിയില് കോടതി നിരീക്ഷിച്ചു ഗവർണ്ണർ വി സി നടപടി സ്വീകരിക്കുയാണെങ്കിൽ അത് നിയപ്രകാരം വേണമെന്ന് കോടതി പറഞ്ഞു . അടുത്തമാസം 5 ന് മുൻപ് വി സി മാർ നിയമനവുമായി ബന്ധപെട്ടു വിശീകരണം നൽകണം .സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.

രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിഛൻ നടപടി . വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം. ആരെങ്കിലും ചോദ്യം ചെയ്യുംവരെ തുടരാം എന്ന് എങ്ങനെ വാദിക്കാനാകും. ചാന്‍സലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടാ. ചാന്‍സലറുടെ നോട്ടിസ് നിയമപരമല്ലെന്ന് വൈസ് ചാന്‍സലര്‍മാര്‍.രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.സിമാര്‍ ഹൈക്കോടതിയില്‍. നിര്‍ദേശത്തിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം. വിസിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

You might also like

-