ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കിഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുത് താക്കീതുമായി മുഖ്യമന്ത്രി

"ഗവർണർക്കെന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ല. ഇത് അദ്ദേഹത്തോട് അടുപ്പമുള്ളവർ പരിശോധിക്കണം. കുത്തലും തോണ്ടലും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ താൽപര്യത്തിന് എതിരായി വരുന്നവരെ പ്രോത്സാഹിപ്പിക്കില്ല.അസൂയ ഉള്ളവരും കുശുമ്പുള്ളവരുമുണ്ടാകും ഗവർണർ വീണ്ടും ചിലത് പറഞ്ഞു അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് പിടികിട്ടുന്നില്ലെന്നും ഗവർണർ ഗവർണറുടെ പണിയെടുത്താൽ മതി ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിന്നാലെ പോവാൻ സമയമില്ല നിയമാനുസൃതമായി തന്നെ മുന്നോട്ടു പോകുമെന്നും

0

പാലക്കാട് | കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കിഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതേണ്ട, ചില കുത്തലും തോണ്ടലും കണ്ടു. എന്റെ സര്‍ക്കാര്‍ എന്നതിന് പകരം നിങ്ങളുടെ സര്‍ക്കാരെന്ന് വിളിക്കുമ്പോള്‍ ഇതോര്‍ക്കണം. മാധ്യമങ്ങളെ താന്‍ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മണ്ണാര്‍ക്കാട് പറഞ്ഞു.
“ഗവർണർക്കെന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ല. ഇത് അദ്ദേഹത്തോട് അടുപ്പമുള്ളവർ പരിശോധിക്കണം. കുത്തലും തോണ്ടലും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ താൽപര്യത്തിന് എതിരായി വരുന്നവരെ പ്രോത്സാഹിപ്പിക്കില്ല.അസൂയ ഉള്ളവരും കുശുമ്പുള്ളവരുമുണ്ടാകും ഗവർണർ വീണ്ടും ചിലത് പറഞ്ഞു അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് പിടികിട്ടുന്നില്ലെന്നും ഗവർണർ ഗവർണറുടെ പണിയെടുത്താൽ മതി ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിന്നാലെ പോവാൻ സമയമില്ല നിയമാനുസൃതമായി തന്നെ മുന്നോട്ടു പോകുമെന്നും “മുഖ്യമന്ത്രി പറഞ്ഞു.

വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്നാണ് ഹര്‍ജികള്‍ പരിഗണിച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. അവധി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെയാണ് വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്.

You might also like

-