എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി

0
Helicopter crashed by Yusufali and his wife; It was dumped in a swamp in Ernakulam

കൊ​ച്ചി: വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി.കു​ഫോ​സ് കാം​പ​സ് മൈ​താ​ന​ത്ത് ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന ഹെ​ലി​കോ​പ്ട​ർ ലാ​ൻ​ഡിം​ഗി​ന് നി​മി​ഷ​ങ്ങ​ൾ മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ലു​ലു ഗ്രൂ​പ്പി​ന്‍റെ ഹെ​ലി​കോ​പ്ട​റി​ൽ യൂ​സ​ഫ​ലി​യും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ ഏ​ഴു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ എറണാകുളത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ർ​ക്കും പ​രി​ക്കില്ല.ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഹെലികോപ്റ്റർ പവർ ഫെയ്‌ലർ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പനങ്ങാട് സിഐ പ്രതികരിച്ചു. ആർക്കും പരിക്കില്ല. പൈലറ്റുമായി സംസാരിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും സിഐ കൂട്ടിച്ചേര്‍ത്തു.