ബി ജെ പി യുമായി സഖ്യമുണ്ടാക്കുന്നതിന് ജെ​.ഡി​.എ​സി​ ന് മടിയില്ലെന്ന് കുമാരസ്വാമി

സേ​ന​യേ​ക്കാ​ൾ ഭേ​ദം ബി​ജെ​പി​യാ​ണ്. ഇ​പ്പോ​ൾ ശി​വ​സേ​ന​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​വ​ർ പി​ന്നീ​ട് ജെ​.ഡി​.എ​സ് ബി.​ജെ​.പി​യു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​തി​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു

0

ബെംഗളൂരു :കർണാടകയിൽ ബി​.ജെ​.പി​യു​മാ​യി സഖ്യമുണ്ടാക്കുന്നതിന് ജെ​.ഡി​.എ​സി​നു വി​മു​ഖ​ത​യി​ല്ലെ​ന്നും ശി​വ​സേ​ന​യേ​ക്കാ​ൾ ഭേ​ദം ബി.​ജെ.​പി​യാ​ണെ​ന്നും ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി​.എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്ന് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യ​വെ​യാ​ണ് കു​മാ​ര​സ്വാ​മി ബി​.ജെ.​പി​യു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത​ക​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മൃ​ദു​ഹി​ന്ദു​ത്വ​മാ​ണു ബി.​ജെ​.പി പി​ന്തു​ട​രു​ന്ന​ത്. എ​ന്നാ​ൽ ശി​വ​സേ​ന​യു​ടെ​തു തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടാ​ണ്. സേ​ന​യേ​ക്കാ​ൾ ഭേ​ദം ബി​ജെ​പി​യാ​ണ്. ഇ​പ്പോ​ൾ ശി​വ​സേ​ന​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​വ​ർ പി​ന്നീ​ട് ജെ​.ഡി​.എ​സ് ബി.​ജെ​.പി​യു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​തി​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി ഇ​നി​യൊ​രു സ​ഖ്യ​ത്തി​നു താ​ൽ​പ​ര്യ​മി​ല്ലെ​ന്നു ജെ.ഡി​.എ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാര്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബിജെപിക്കു കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും.കോൺഗ്രസുമായി ഇനിയൊരു സഖ്യത്തിനു താൽപര്യമില്ലെന്നു ജെഡിഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഖ്യസർക്കാർ താഴെ വീണതിനു തൊട്ടുപിന്നാലെയാണ് കർണാടകത്തിൽ കോൺഗ്രസ്– ജെ.ഡി.എസ് ബന്ധം പിരിഞ്ഞത്.

You might also like

-