മാവോയിസ്റ്റ് വേട്ട പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം

ആശയങ്ങളെ വെടിയുണ്ടകൊണ്ട് നേരിടാനാവില്ല. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകുമെന്നും കാനം പറഞ്ഞു

0

കോഴിക്കോട്: മഞ്ചക്കണ്ടി ഏറ്റുമുട്ടലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല. പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം പറഞ്ഞു.യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് കാനം പറഞ്ഞു. കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു. ബോധപൂർവം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പൊലീസ്. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും കാനം വ്യക്തമാക്കി. മാവോയിസ്റ്റുകൾക്കു പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന പി മോഹനന്റെ പരാമർശം വിവാദമായിരുന്നു.

ആശയങ്ങളെ വെടിയുണ്ടകൊണ്ട് നേരിടാനാവില്ല. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകുമെന്നും കാനം പറഞ്ഞു. മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാൾ ഭരണം അട്ടിമറിച്ചത്. ജനങ്ങൾ വോട്ടു ചെയ്താണ് ബംഗാളിലെ സർക്കാരിനെ തോൽപ്പിച്ചതെന്നും കാനം വ്യക്തമാക്കി.

ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും കാനം പറഞ്ഞു. ആശയങ്ങളെ വെടിയുണ്ടകൊണ്ട് നേരിടാനാവില്ലെന്നും കാനം പറഞ്ഞു

You might also like

-