മാമ്പഴം പറിചെന്ന് ആരോപിച്ചു പന്ത്രണ്ട് വയസുകാരനെ തോട്ടമുടമ വെടിവെച്ചു കൊന്നു

0

പാറ്റ്‌ന :മാം തോട്ടത്തിൽ നിന്നും മാമ്പഴം പറികച്ചതായി ആരോപിച്ചു പന്ത്രണ്ടു വയസുകാരനെ തൊട്ടയുടമ വെടിവെച്ച് കൊന്നു . ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത് .ഗ്രാമത്തിലെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആണ്‍കുട്ടി തൊട്ടടുത്തുണ്ടായിരുന്ന മാമ്പഴത്തോട്ടത്തില്‍ മാമ്പഴം പറിക്കാനെത്തി ഇതുകണ്ട തോട്ടക്കാരന്‍ കുട്ടിയുടെ നേരെ വെടിവച്ചു. വെടിയേറ്റ് കുട്ടി മരിച്ചെന്നുറപ്പായപ്പോൾ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കഗാറിയിലുള്ള സദാര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം മംതോപ്പിൽ കയറിയ കുട്ടിയെ വെടിവച്ചു കൊന്നതിനെതിരെ നാടങ്ങു പ്രദിഷേധം ഉയർന്നിരിക്കുയാണ് .കുറ്റവാളിക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു പാറ്റ്‌ന പോലീസ് പറഞ്ഞു കൊലയാളിയുടെ ഭവനത്തിൽ തിരച്ചിൽനടത്തി , ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും കുറ്റവാളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുതട്ടുണ്ടന്നും പോലീസ് പറഞ്ഞു .

You might also like