മക്കൾ തമ്മിലുള്ള ഭൂമി തര്‍ക്കം: അമ്മയെ മക്കൾ ട്രാക്ടറിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു

മഹാരാഷ്ട്രയിലെ വാസിമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

0

വാസിം:ഭൂമി തര്‍ക്കത്തിനിടെ മകന്‍ സ്വന്തം അമ്മയെ ട്രാക്ടറിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ വാസിമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

രണ്ടു കൂട്ടര്‍ തമ്മില്‍ ഏറെ നാളായി നിലനിന്ന ഭൂമി സംബന്ധമായ തര്‍ക്കമാണ് ഇതിലേക്ക് നയിച്ചത്. ഭൂമി സംബന്ധമായ കേസില്‍ ഒരു കൂട്ടര്‍ അടുത്തിടെ തോറ്റിരുന്നു. തുടര്‍ന്ന്, ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മറ്റൊരാള്‍ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയത്. ഇതിനെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പ്രായമായ അമ്മയെ ട്രാക്ടറിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. ട്രാക്ടര്‍ ഓടിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു ഈ കൊടും ക്രൂരത ചെയ്‌തത്‌. സംഭവത്തില്‍ വൃദ്ധയായ അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, മലെഗാവ് മുതിര്‍ന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് നൈക്നാവരെ പറഞ്ഞു.

You might also like

-