രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വ്യത്യസ്‌ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തത് കൊണ്ടല്ലെന്ന് ഗവർണർ

0

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്‌ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തത് കൊണ്ടല്ലെന്ന് ഗവർണർ പറഞ്ഞു.തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ വാക്കുകൾ. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

-

You might also like

-