ഡിസംബര്‍ ആറ് വരെ തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

സംഘര്‍ഷ സാധ്യത പരിഗണിച്ച് തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രകാപ്പിച്ചു

0

സംഘര്‍ഷ സാധ്യത പരിഗണിച്ച് തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രകാപ്പിച്ചു. ഡിസംബര്‍ ആറ് വരെയാണ് നിരോധനാജ്ഞ. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വെള്ളിയാഴ്ച വലിയ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്നിന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് എസ്ഡിപിഐ, മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

അന്യായമായ സംഘം ചേരല്‍, ആയുധനങ്ങളുമായി യാത്ര ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരല്‍ എന്നിവയെല്ലാം തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ആറ് വരെ നിനിരോധിച്ചിട്ടുണ്ട്.

You might also like