കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം

0

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങള്‍. മാറിനിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി, അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അംഗീകരിച്ചു.

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

-

You might also like

-