സ്വർണക്കടത്തു കേസിൽ ബിജെപി യിലെയും യു ഡി എഫ് ലേയും വമ്പൻ ശ്രാവുകൾ കുടുങ്ങും കടകം പള്ളി സുരേന്ദ്രൻ

അനിൽ നമ്പ്യാരെ എൻ ഐ എ ചോദ്യം ചെയ്തതോടെ സ്വന്തം ചാനലായ ജനം ടിവിയെ ഇതോടെ ബിജെപി തള്ളിപ്പറഞ്ഞു

0

പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍മതി. ജനം ഇതൊന്നും വിശ്വസിക്കില്ല. ബിജെപി അന്തസില്ലാത്ത പാർട്ടിയാണെന്നും

തിരുവനന്തപുരം: സ്വർണക്കടത്തു കേസ്സു പിണറായി സർക്കാരിന് മേൽ കെട്ടിവെക്കാൻ ശ്രമിച്ചവർക്ക് വൻ തിരിച്ചിടിയുണ്ടാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു . കേസിൽ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ ത്തിന്റെയും ബി ജെ പി യുടെയും നീക്കം . എന്നാൽ കേസിൽ പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

സ്വര്ണക്കടത്തി ജനം ടി വി കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്‍റെ സ്വാഭാവിക നടപടിയാണ്. അനിൽ നമ്പ്യാരെ എൻ ഐ എ ചോദ്യം ചെയ്തതോടെ സ്വന്തം ചാനലായ ജനം ടിവിയെ ഇതോടെ ബിജെപി തള്ളിപ്പറഞ്ഞു. ബിജെപി എന്താണെന്ന് എല്ലാവർക്കും ബോധ്യമായെന്നും പെറ്റമ്മയെ വരെ തള്ളിപ്പറയും. കടകംപള്ളി പരിഹസിച്ചു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്നത് നാണം കെട്ട ഒളിച്ചോട്ടമാണ്. കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ സയീമീസ് ഇരട്ടകളാണെന്നും കടകംപള്ളി പറഞ്ഞു. ഇരു വിഭാഗത്തിന്‍റെയും ലക്ഷ്യം സര്‍ക്കാരിനെ കരിവാരി എറിയുക മാത്രമാണെന്നുംഇല്ലാത്ത ആരോപണങ്ങൾ സർക്കാരിനെതിരെ കെട്ടിച്ചമച്ച സ്വന്തം അണികളെ തെരുവിലിറക്കിയവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്