സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം

ഡോളര്‍ കടത്ത് കേസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്.

0

കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.കള്ളപ്പണം വെളുപ്പിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23 ാം പ്രതിയാണ് ശിവശങ്കര്‍. ഈ കേസിലാണ് നിലവില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

സ്വാഭാവിക ജാമ്യമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഇനി ഡോളര്‍ കടത്ത് കേസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ എം. ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല..

You might also like

-