ബ്രസീലിൽ ഫുടബോൾ തരംഗ സഞ്ചരിച്ച വിമാനം തകർന്നു നാലുതരങ്ങൾ മരിച്ചു

ബ്രസീലിലെ വടക്കൻ സംസ്ഥാനമായ ടൊകാന്റിസിലാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു

0

റിയോ ഡി ജനീറോ: ബ്രസീലിലുണ്ടായ വിമാനാപകടത്തിൽ പാൽമാസ് ക്ലബിലെ നാലു ഫുട്‌ബോൾ താരങ്ങൾ മരിച്ചു. മറ്റൊരു ക്ലബ്ബുമായുള്ള മത്സരത്തിന് വേണ്ടി ജിയോണിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ക്ലബിന്റെ പ്രസിഡണ്ടും പൈലറ്റും അപകടത്തിൽ മരിച്ചു.ബ്രസീലിലെ വടക്കൻ സംസ്ഥാനമായ ടൊകാന്റിസിലാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. കളിക്കാരും പ്രസിഡണ്ടും പൈലറ്റും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ബ്രസീലിലെ നാലാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ടീമാണ് പാൽമാസ്. 1997ലാണ് ക്ലബ് രൂപീകൃതമായത്