സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

പവന് 35400 രൂപയാണ് ഇന്നത്തെ വില.

0

rate
സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48 ശതമാനമാണ്.

ലോകത്തെ സ്വര്‍ണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്. ഇത് സമ്പദ്ഘടനയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കും. കൊവിഡിന്റെ വ്യാപനം വിപണിയെ അസ്ഥിരപ്പെടുത്തിയെങ്കിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4425 രൂപയായി. പവന് 160 രൂപ കൂടി 35400 രുപയിലെത്തി. വിലയിലെ വര്‍ധനവ് വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍.

ഒരു വര്‍ഷംകൊണ്ട് ഒരു പവന് പതിനായിരത്തിലധികം രൂപയും ഗ്രാമിന് 1200 രൂപയിലധികവും കൂടി.പണിക്കൂലി കൂടി ചേര്‍ത്താല്‍ നിലവിലെ നിരക്കനുസരിച്ച് ഒരു ലക്ഷം രൂപ മുടക്കിയാല്‍ ശരാശരി രണ്ടര പവന്‍ ആഭരണങ്ങളാണ് വാങ്ങാന്‍ കഴിയുക.