സ്വർണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ചു 4900 രൂപയായി

0

 സ്വർണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍.പവന് 39200 രൂപയായി ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ചു 4900 രൂപയായി. പവന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 600 രൂപയാണ്. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്.ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി.

You might also like

-