മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ കുടാരമായെന്ന് ചെന്നിത്തല

ശബരിമല വിമാനത്താവളം നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചതില്‍ അഴിമതിയുണ്ട്. കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബര്‍ഗര്‍ കമ്പനിക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ കയറാന്‍ പറ്റിയില്ല. ലോകവ്യാപകമായി വലിയ അഴിമതി നടത്തിയ കമ്പനിയാണിതെന്ന് ചെന്നിത്തല ആരോപിച്ചു.

0

തിരുവനന്തപുരം:അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്.ശബരിമല വിമാനത്താവളം നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചതില്‍ അഴിമതിയുണ്ട്. കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബര്‍ഗര്‍ കമ്പനിക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ കയറാന്‍ പറ്റിയില്ല. ലോകവ്യാപകമായി വലിയ അഴിമതി നടത്തിയ കമ്പനിയാണിതെന്ന് ചെന്നിത്തല ആരോപിച്ചു.

സ്വർണക്കടത്ത് എൻഐഎ അന്വേഷിക്കട്ടെ. എന്നാൽ ആ അന്വേഷണപരിധിയിൽ വരാത്ത കാര്യങ്ങൾ സിബിഐ അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.ഇപിയുടെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നത്. ഐടി വകുപ്പിന് കീഴിലെ നിയമനങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ലക്കും ലഗാനുമില്ലാതെ കേരളത്തിൽ കൺസൾട്ടൻസികളെ നിയമിക്കുകയാണ്. റോഡ് പണിയാൻ പോലും കൺസൾട്ടൻസിയെ നിയമിക്കുന്നു. മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണം. കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വർഗ്ഗീയതയാണ്. തന്‍റെ ഡി.എൻ.എ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-