യോഗത്തിൻ്റെ പണം കൊള്ളയടിച്ച് ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം തോന്നുന്നത് സ്വാഭാവിക ഗോകുലം ഗോപാലൻ

എസ്.എൻ.ഡി.പി യുടെ പൂർണ്ണരൂപം. അത് തനിക്ക് മാത്രമല്ല ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശൻ നേതാവായി വന്നത് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പൂർണ്ണരൂപം മറ്റൊന്നായി തീർന്നോയെന്നും ഗോകുലം ഗോപാലന്‍ ചോദിക്കുന്നു

0

കൊച്ചി | എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി ഗോകുലം ഗോപാലന്‍. സ്വന്തം അഴിമതിയും മോഷണവും കെ.കെ മഹേശനെ പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച് അവരെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാർത്ഥ ശകുനിയെന്നും അത്തരക്കാർ ഗോകുലം ഗോപാലനൊപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗോകുലം ഗോപാലന്‍ വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ചത്.
ശ്രീനാരായണ ധർമ്മപരിപാലന യോഗമെന്നായിരുന്നു എസ്.എൻ.ഡി.പി യുടെ പൂർണ്ണരൂപം. അത് തനിക്ക് മാത്രമല്ല ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശൻ നേതാവായി വന്നത് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പൂർണ്ണരൂപം മറ്റൊന്നായി തീർന്നോയെന്നും ഗോകുലം ഗോപാലന്‍ ചോദിക്കുന്നു.

തൊഴിലും കച്ചവടവും അവസാനിപ്പിച്ച് കേരളത്തിലെ പാവം ശ്രീനാരായണീയരുടെ ചോരയിലും വിയർപ്പിലുമൂറിയ യോഗത്തിൻ്റെ പണം കൊള്ളയടിച്ച് ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം തോന്നുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു

ഗോകുലം ഗോപാലന്റെ ഫേസ്‌ബുക് പോസ്റ്റ്

ശ്രീനാരായണ ധർമ്മപരിപാലന യോഗമെന്നായിരുന്നു എസ്.എൻ.ഡി.പി യുടെ പൂർണ്ണരൂപം. അത് ഗോകുലം ഗോപാലന് മാത്രമല്ല ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ
വെള്ളാപ്പള്ളി നടേശൻ നേതാവായി വന്നത് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പൂർണ്ണരൂപം മറ്റൊന്നായി തീർന്നോയെന്ന് എനിക്കറിയില്ല.
സ്വന്തം അഴിമതിയും മോഷണവും കെ.കെ മഹേശനെ പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച് അവരെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാർത്ഥ ശകുനി. അത്തരക്കാർ ഗോകുലം ഗോപാലനൊപ്പമില്ല.
ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമ്മിക്കുന്ന ഈ ഉപജാപക സംഘത്തെയാണ് ഓരോ ഇഴവഭവനങ്ങളിൽ നിന്നും അടിച്ചിറക്കേണ്ടത്.
തൊഴിലും കച്ചവടവും അവസാനിപ്പിച്ച് കേരളത്തിലെ പാവം ശ്രീനാരായണീയരുടെ ചോരയിലും വിയർപ്പിലുമൂറിയ യോഗത്തിൻ്റെ പണം കൊള്ളയടിച്ച് ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം തോന്നുന്നത് സ്വാഭാവികം മാത്രം. രാജ്യത്തെ നിയമങ്ങൾ പാലിച്ചും കൃത്യമായി നികുതിയടച്ചും മാത്രമാണ് ഇന്നോളം കച്ചവടം ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് വെള്ളാപ്പള്ളി നടേശൻ്റെ വാദങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
എസ് എൻ ഡി പി യോഗത്തെ ഗുരുദേവ ദർശനങ്ങളിലേക്ക് മടക്കി കൊണ്ട് വരാനുള്ള എന്റെ ആത്മാർത്ഥമായ ശ്രമങ്ങൾ ഇത്തരം ജല്പനങ്ങൾ കേട്ട് അവസാനിപ്പിച്ചു കളയും എന്ന് വെള്ളാപ്പള്ളി കരുതുന്നുവെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
സ്നേഹത്തോടെ, വിനയത്തോടെ
സ്വന്തം ഗോകുലം ഗോപാലൻ.
You might also like