എം ശിവശങ്കറിനെ പത്തു മണിക്കൂർ ചോദ്യം ചെയ്തു പുലർച്ചയെ വീട്ടിലെത്തിച്ചു

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു

0

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ്, ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്.കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. ഇന്നലെ ആദ്യം സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിന്‍റെ വീട്ടിലെത്തിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്‍റെ വീട്ടിലെത്തിയത്. ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിൽ പത്ത് മിനിറ്റോളം ചെലവഴിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഔദ്യോഗിക ബോർഡ് ഇല്ലാത്ത വാഹനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയാറായില്ല. കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. ചോദ്യംചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്നആരോപണത്തെ തുടർന്നാണ് . ഇവിടെ റെയ്ഡും നടത്തിയത് . സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്. സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിച്ചതായാണ് വിവരം. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന.

You might also like

-