കാർ തടഞ്ഞ് നിർത്തി 500 ഗ്രാം സ്വർണം തട്ടിയ കേസിൽ 3 പേർ പൊലീസ് പിടിയിൽ

തുറവുർ സ്വദേശികളായ റോണി, കതിരൻ ബിജു, കോക്കുന്ന് സ്വദേശി ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്

0

അങ്കമാലി :കാർ തടഞ്ഞ് നിർത്തി 500 ഗ്രാം സ്വർണം തട്ടിയ കേസിൽ 3 പേർ അങ്കമാലി പൊലീസിന്‍റെ പിടിയിലായി. തുറവുർ സ്വദേശികളായ റോണി, കതിരൻ ബിജു, കോക്കുന്ന് സ്വദേശി ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണ പണിക്കാരനായ മറ്റൂർ യോർദ്ദനാപുരം സ്വദേശി ജോയിയിൽ നിന്നാണ് അര കിലോ സ്വർണ്ണ ഉരുപ്പടി കവർന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം: ആഭരണങ്ങളാക്കി മാറ്റുന്നതിനായി സ്വർണ്ണം എത്തിക്കുന്നതിനിടെ തുറവുർ ഡയറി കവലയിൽ വെച്ച് പുലർച്ചെയായിരുന്നു സംഭവം. ജോയി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തിയായിരുന്നു കവർച്ച. ജോയിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും പ്രതികൾ കവർന്നു. ഒളിവിലായിരുന്ന പ്രതികളെ ഇന്ന് രാവിലെയാണ് സി.ഐ. സോണി മത്തായിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓൺലൈൻ മുഖേന കോടതിയിൽ ഹാജരാക്കിയ പ്രതികളെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.പിടിയിലായ പ്രതി പുല്ലാനി വിഷ്ണു മറ്റൊരു കേസിലുൾപ്പെട്ടതിനാൽ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.