അടിമാലി ഹണി ട്രാപ്പിൽ അഭിഭാഷകൻ ഉൾപ്പെടെ പ്രതികൾക്ക് ജാമ്യമില്ല. പ്രധാനപ്രതിഷൈജൻ പോലീസ് കസ്റ്റഡിയിൽ

തെളിവുകൾ നശിപ്പിക്കുമെന്നുള്ള പ്രോഷിക്യുഷന് വാദം ശരിവച്ച ജില്ലാ സെഷൻ ജഡ്ജ്‌ജ് മുഹമ്മദ് വസിം ബെന്നി മാത്യു സമർപ്പിച്ച അഞ്ചു ജമ്യ അപേക്ഷകളും തള്ളുകയായിരുന്നു

0

തൊടുപുഴ : അടിമാലി ഹണി ട്രാപ്പിൽ പ്രതികൾക്ക് ജാമ്യമില്ല.
കേസിലെ മുഖ്യപ്രതിയായ അഭ്യഭാഷകൻ ബെന്നി മാത്യു ഉൾപ്പെടെ ഉള്ളവരുടെ ജാമ്യ അപേക്ഷയാണ് തൊടുപുഴ തൊടുപുഴ സെഷൻസ്
കോടതി തള്ളിയത്. വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയത് ഉൾപ്പെടെ സമാനമായ അഞ്ചുകേസ്സുകളാണ് അഭിഭാഷകൻ ബെന്നിമാത്യു വിനെതിരെ ചുമത്തിയിരുന്നത് അഞ്ചു കേസുകളിലും ജാമ്യ അപേക്ഷ സമർപ്പിച്ചിരുങ്കിലും. കേസിൽ അന്വേഷണം നടക്കുകയാണെന്നും കേസിലെ പ്രതികളുടെ ശബ്ദ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കണ്ടതുണ്ടെന്നു കേസിലെ പ്രതിയു ആസൂത്രകനായും നിയമം അറിയുന്ന ആളുമായ അഭിഭാഷകൻ ജാമ്യം അനുവദിച്ചാൽ അത് കേസിനെ ദുർബ്ബലപ്പെടുത്തുമെന്നും .തെളിവുകൾ നശിപ്പിക്കുമെന്നുള്ള പ്രോഷിക്യുഷന് വാദം ശരിവച്ച ജില്ലാ സെഷൻ ജഡ്ജ്‌ജ് മുഹമ്മദ് വസിം ബെന്നി മാത്യു സമർപ്പിച്ച അഞ്ചു ജമ്യ അപേക്ഷകളും തള്ളുകയായിരുന്നു .
അതേസമയം കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഇരുമ്പുപാലം സ്വദേശി ഷൈജനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു മാധ്യമ പ്രവർത്തകനായും ഡി വൈ എസ് പി യായും ആളുകളെ ഫോണിൽ വിളിച്ചു കെണിമുറിക്കിയത് പണവാങ്ങിയത് ഷൈജന്റെ നേതൃത്തത്തിലായിരുന്നു ഇയാളെ ചോദ്യം ചെയ്തു ശബ്ദ പരിശോധനക്ക് വിധേയമാക്കും

You might also like

-