ഗ​ണേ​ഷ് കു​മാ​ർ റിനെതിരെ സ്‌പെഷൽബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് എം എൽ എ യു​വാ​വി​നെ കൈ​യേ​റ്റം ചെയ്തു

വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കാ​ത്ത​തി​നു ഗ​ണേ​ഷ് കു​മാ​റും പി​എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി.

0

പ​ത്ത​നാ​പു​രം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മാ​താ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ വാ​ദം പൊ​ളി​യു​ന്നു. വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കാ​ത്ത​തി​നു ഗ​ണേ​ഷ് കു​മാ​റും പി​എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി.റൂ​റ​ൽ എ​സ്പി എ​സ്. അ​ശോ​ക​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് എം​എ​ൽ​എ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ: വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​വും അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​വും ഒ​രേ ദി​ശ​യി​ൽ വ​ന്നു. പ്ര​ദീ​പ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​നോ​ടു വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​യു​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​താ​ണ് എ​ളു​പ്പം എ​ന്നു​പ​റ​ഞ്ഞ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ തോ​ളി​ലും ത​ല​യി​ലും ക്ഷു​ഭി​ത​നാ​യ പ്ര​ദീ​പ് അ​ടി​ച്ചു. ഇ​തു​ക​ണ്ട് ഇ​റ​ങ്ങി​വ​ന്ന ഗ​ണേ​ഷ്കു​മാ​ർ കാ​റി​ന്‍റെ താ​ക്കോ​ൽ ഉൗ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്നു പി​ടി​ച്ചു​ത​ള്ളു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.നാ​ട്ടു​കാ​ർ കൂ​ടു​ന്ന​തു​ക​ണ്ട് എം​എ​ൽ​എ​യും സം​ഘ​വും വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി പോ​വു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന മ​ര​ണ വീ​ടി​ന് സ​മീ​പം അ​ഞ്ച​ൽ സി​ഐ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

You might also like

-