ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു പെട്രോളിന് 48 പൈസ കൂട്ടി

ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്.ഡീസല്‍ 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില

0

കൊച്ചി :രാജ്യത്തെ ജനത്തിന് മേൽ അധിക ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്.ഡീസല്‍ 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.സമയം ആഗോളതലത്തില്‍ തന്നെ ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ അത് പ്രകടമാണ്

സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയിൽ സർക്കാർ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതായിരിക്കും പ്രതിപക്ഷത്തിന്‍റെ ആയുധം. പാചക വാതക വിലവർധനവിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ്ര ക്ഷണിക്കലും സഭയിലുണ്ടാകും.

You might also like