ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് 20 20 ക്രിക്കറ്റ് മത്സരം ആരംഭിച്ചു; പ്രഥമ മത്സരത്തില്‍ സ്പാര്‍ക്‌സിന് മിന്നുന്ന ജയം

പ്രഥമ മത്സരത്തില്‍ നാല്‍പത് പന്തില്‍ 54 റണ്‍സെടുത്ത ജോര്‍ജ് മാത്യു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു

0

ഗാര്‍ലന്റ് (ഡാളസ്സ്): ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ ഏഴ് ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് 20 20 ക്രിക്കറ്റ് പ്രഥമ മത്സരത്തില്‍ റാപ്‌ച്യേഴ്‌സ് ക്ലമ്പിനെ 56 റണ്‍സിന് പരാജയപ്പെടുത്തി സ്പാര്‍ക്‌സ് ടീം മിന്നുന്ന വിജയം കരസ്ഥമാക്കി.
സെപ്റ്റംബര്‍ 22 ന് ഗാര്‍ലന്‍ര് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഉല്‍ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്പാര്‍ക്ക്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ റാപ്‌ച്ചേഴ്‌സിന് നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാതെ കവിഞ്ഞുള്ളൂ.

പ്രഥമ മത്സരത്തില്‍ നാല്‍പത് പന്തില്‍ 54 റണ്‍സെടുത്ത ജോര്‍ജ് മാത്യു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഒഫ് ദി മാച്ചിനുള്ള ട്രോഫി സ്‌പോണ്‍സര്‍ ജസ്റ്റിന്‍ വര്‍ഗീസ് സമ്മാനിച്ചു. ഉല്‍ഘാടന മത്സരത്തിന് ദൃക്‌സാക്ഷിയാകുന്നതിന് ഗാര്‍ലന്റ് ഒബേനിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണ് എത്തിചേര്‍ന്നത്.

You might also like

-