ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് താത്കാലികമായി നീക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പകരം മുബൈ അതിരൂപത മുന്‍ സഹായ മെത്രാനായ ആഗ്‌നെലോ റുഫിനോ ഗ്രെഷ്യസിന്   രൂപതയുടെ ചുമതല 

0

ഡൽഹി :ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കി. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കെതിരായുള്ള  പരാതിയുടെ പശ്ചാത്തലത്തിൽ   ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളക്കല്‍ ആവശ്യപെട്ടതിനെ തുടർന്നാണ് . വത്തിക്കാൻ  നടപടി സ്വീകരിച്ചത്  ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മാര്‍പാപ്പ നീക്കിയതായി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയാണ് അറിയിച്ചിരിക്കുന്നത്. ഉത്തരവ് ഇന്ത്യയിലെ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനും കൈമാറി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പകരം മുബൈ അതിരൂപത മുന്‍ സഹായ മെത്രാനായ ആഗ്‌നെലോ റുഫിനോ ഗ്രെഷ്യസിനാണ് ഇനി രൂപതയുടെ ചുമതല ഉണ്ടാവുക.

നേരത്തെ കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായി ഭരണ ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വത്തിക്കാനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച അയച്ച കത്തില്‍ പക്ഷെ അറസ്റ്റിനുള്ള സാഹചര്യം വര്‍ധിച്ചതോടെയാണ് ഉത്തരവുണ്ടായത്. രൂപതയുടെ ഭരണനിര്‍വ്വഹണത്തിനുള്ള അധികാരം താല്‍ക്കാലികമായി നീക്കിയെങ്കിലും ബിഷപ്പ് എന്ന പദവി നിലനില്‍ക്കും. ചുമതലയില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ അറിയിച്ചു.

തന്റെ അസാന്നിധ്യത്തില്‍ ഭരണ നിര്‍വഹണത്തിന് രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാദര്‍ മാത്യു കോക്കണ്ടത്തിനെയായിരുന്നു ഇത് വരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിയോഗിച്ചിരുന്നത്. സി.ബി.സി.ഐ പ്രസിഡന്റ് ഓസ്വാള്‍ ഗ്രേഷ്യസ് കന്യാസ്ത്രീയുടെ പീഡന പരാതി അടക്കമുള്ള കാര്യങ്ങള്‍ മാര്‍പാപ്പയെ നേരത്തെ വത്തിക്കാനില്‍ എത്തി നേരിട്ട് കൈമാറിയിരുന്നു .

You might also like

-