എം.പി ക്കും  എം.എല്‍.എ ക്കുമെതിരെ ഭൂമി  കയ്യേറ്റ ആരോപണങ്ങളുമായി പി.ടി തോമസ്., ജോയ്‌സ് ജോർജും ,രാജേന്ദ്രനും കയറ്റത്തിന്റെ വക്താക്കൾ

മൂന്നാര്‍ ഗവ. കോളജിലെ വിദ്യര്‍ഥികള്‍ക്ക് പഠന സൌകര്യം ഒരുക്കുന്നു എന്ന വ്യാജേന മൂന്നാര്‍ ട്രിബ്യൂണല്‍ കയ്യേറിയ രാജേന്ദ്രന്‍ എം.എല്‍.എ നിരവധി ഭൂമി സംബന്ധമായ രേഖകള്‍ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ജോയ്സ് ജോര്‍ജിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ കേസുകളുടെ രേഖകളിലും കൃതൃമം നടന്നു. ദേവികുളം സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയ ശേഷം ജോയ്സ് ജോര്‍ജ് എം.പി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് പട്ടയം സാധൂകരിക്കാന്‍ നല്‍കിയത് വ്യാജരേഖയാണ്

0

കൊച്ചി :ഇടുക്കി എം.പി ജോയ്സ് ജോര്‍ജിനും ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനുമെതിരെ പി.ടി തോമസ് എം.എല്‍.എ. മൂന്നാര്‍ ട്രിബ്യൂണല്‍ കയ്യേറിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കൊട്ടക്കമ്പൂര്‍ ഭൂമിയുടെ പട്ടയം സാധൂകരിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ചതായും പി.ടി തോമസ് ആരോപിച്ചു.

ജോയ്സ് ജോര്‍ജിനും രാജേന്ദ്രന്‍ എം.എല്‍.എയ്ക്കും എതിരായി ഗുരുതര ആരോപണങ്ങളുമായാണ് പിടി തോമസ് എം.എല്‍.എ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ഗവ. കോളജിലെ വിദ്യര്‍ഥികള്‍ക്ക് പഠന സൌകര്യം ഒരുക്കുന്നു എന്ന വ്യാജേന മൂന്നാര്‍ ട്രിബ്യൂണല്‍ കയ്യേറിയ രാജേന്ദ്രന്‍ എം.എല്‍.എ നിരവധി ഭൂമി സംബന്ധമായ രേഖകള്‍ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്.

ജോയ്സ് ജോര്‍ജിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ കേസുകളുടെ രേഖകളിലും കൃതൃമം നടന്നു. ദേവികുളം സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയ ശേഷം ജോയ്സ് ജോര്‍ജ് എം.പി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് പട്ടയം സാധൂകരിക്കാന്‍ നല്‍കിയത് വ്യാജരേഖയാണ്. 1997-98 കാലത്തെ കലക്ടറുടെ പേരിലുള്ള വ്യാജ ഫയലാണ് അപ്പീലിനൊപ്പം രേഖയായി ചമച്ചതെന്നും പിടി തോമസ് പറഞ്ഞു.കൊട്ടക്കമ്പൂര്‍ ഭൂമി സംബന്ധമായ കേസ് നീട്ടികൊണ്ട് പോകാനാണ് ജോയ്സ് ജോര്‍ജിന്‍റെ ശ്രമം. സബ് കലക്ടര്‍ റദ്ദാക്കിയ പട്ടയത്തിന് ജില്ലാ കലക്ടര്‍ തീര്‍പ്പ് കല്‍‍പ്പിക്കും മുമ്പെ ലാന്‍ റവന്യൂ കമ്മീഷണര്‍ക്ക് ജോയ്സ് ജോര്‍ജ് എം.പി അപ്പീല്‍ നല്‍കിയതായി ഹൈകോടതിയെ അറിയിച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ ട്രിബ്യൂണല്‍ കയ്യേറിയ രാജേന്ദ്രന്‍ എം.എല്‍.എയെയും ദേവികുളം തഹസില്‍ദാറിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, ജോയ്സ് ജോര്‍ജ് എം.പി ചമച്ചത് വ്യാജരേഖയാണെന്ന് തെളിയിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി.ടി തോമസ് പറഞ്ഞു.

You might also like

-