ഉത്തരങ്ങളിൽ വ്യക്തതക്ക് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും

അറസ്റ്റിന് നിയമ തടസമില്ല. അന്വേഷണവുമായും ചോദ്യം ചെയ്യലുമായും ഫ്രാങ്കോ മുളക്കല്‍ സഹകരിക്കുന്നുണ്ട്. വെരിഫിക്കേഷനായി നിലവില്‍ മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും

0

കൊച്ചി:കന്യസ്ത്രീയുടെ പരാതിയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ നാളെയും തുടരുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. രണ്ട് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളുടെ സത്യാവസ്ഥ മൂന്ന് സംഘങ്ങളായി രാത്രി തന്നെ പരിശോധിച്ച് വ്യക്തത വരുത്തു.ചോദ്യം ചെയ്യൽ ഇന്ന് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ 7.30 ആയിട്ടും ചോദ്യം ചെയ്യല്‍ തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് നാളെയും തുടരേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കും. വിവിധ സംഘങ്ങളായി ഇന്ന് രാത്രികൊണ്ട് അത് പൂര്‍ത്തിയാക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നാളെ 10.30ന് ഹാജരാകാന്‍ ബിഷപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നാളെകൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കും. പത്ത് ശതമാനം കാര്യങ്ങളില്‍ വ്യക്തത ആവശ്യമുണ്ട്. അറസ്റ്റിന് നിയമ തടസമില്ല. അന്വേഷണവുമായും ചോദ്യം ചെയ്യലുമായും ഫ്രാങ്കോ മുളക്കല്‍ സഹകരിക്കുന്നുണ്ട്. വെരിഫിക്കേഷനായി നിലവില്‍ മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.

ചോദ്യം ചെയ്യലിന് ശേഷം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. നേരത്തെ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്ന പലകാര്യങ്ങളിലും വ്യക്തതവന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യപേക്ഷ അറസ്റ്റിന് തടസമാകുമോ എന്നതിലാണ് നിയമോ പദേശം തേടിയത്. എല്ലാ കാര്യങ്ങളും വ്യക്തമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-