മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് മരണം; 34 പേര്‍ക്ക് പരിക്ക്

മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപത്തെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്

0

മുംബൈയില്‍ റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് അഞ്ച് മരണം. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപത്തെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.

ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനെ പുറത്തെ റോഡുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നത്.