ഡാളസ്സില്‍ മിസ്സ് സൗത്ത് ഏഷ്യ വേള്‍ഡ് 2019 മത്സരങ്ങള്‍ മാര്‍ച്ച് 30ന് സുഷ്മിതാ സെന്‍ മുഖ്യാതിഥി

ദി ഇയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.മിസ്സ് സൗത്ത് ഏ്ഷ്യയ്‌ക്കൊപ്പം, ടീന്‍, മിസ്സിസ്സ്, മിസ്റ്റര്‍ സൗത്ത് ഏഷ്യ വേള്‍ഡ് 2019 വിജയികളേയും തിരഞ്ഞെടുക്കും.

0

ഡാളസ്: മൈ ഡ്രീം എന്റര്‍ടെയ്ന്‍മെന്റ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഏഷ്യാ വേള്‍ഡ് 2019 മത്സരങ്ങള്‍ക്ക് ഡാളസ് വേദിയാകുന്നു.
മാര്‍ച്ച് 30ന് ഗ്രാന്റ് സെന്റര്‍ പ്ലാനോയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വുമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.മിസ്സ് സൗത്ത് ഏ്ഷ്യയ്‌ക്കൊപ്പം, ടീന്‍, മിസ്സിസ്സ്, മിസ്റ്റര്‍ സൗത്ത് ഏഷ്യ വേള്‍ഡ് 2019 വിജയികളേയും തിരഞ്ഞെടുക്കും.

പ്രശസ്ത ഇന്ത്യ മൂവി സ്റ്റാറും, 1994ല്‍ 18-ാം വയസ്സില്‍ മിസ്സ് യൂണിവേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സുഷ്മിതാ സെന്നാണ് സൗന്ദര്യമത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

സ്ഥലം: The Grand Center, 300 Chishlom Place, Plano, TX-75075.

കൂടുതല്‍ വിവരങ്ങള്‍ക്ക്
നസ്സീര്‍ സിദ്ധിക്കി-214 837 5055
പൂജാ നാഗ്പാല്‍- 609 954 1782