സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു

സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു

0

മറൈഗുഡ |   ഛത്തീസ്ഗഡിലെ സുക്മയിൽ സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവെപ്പിൽനാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പുണ്ടായത്.

ANI
@ANI
Chhattisgarh: Four jawans of CRPF 50 Bn killed and 3 injured in a case of fratricide in a CRPF camp in Maraiguda Police station limits of Sukma. A jawan had opened fire at the camp.

പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.ഏറ്റമുട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയൊള്ളും

You might also like