ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍

കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. സെമിനന്‍ ഡംഗലാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.

0

ഡുഷാന്‍ബെൻ :ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍. ഇരു ടീമുകളും ഒരോ ഗോളുകളടിച്ച്സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്‍ഗാനിസ്‍താനായിരുന്നു ആദ്യം ലീഡ് നേടിയത്. ഡേവിഡ് നജാമിന്റെ പാസ്സില്‍ സെല്‍ഫഗാര്‍ നസാറിയാണ് ഗോള്‍ നേടിയത് (0-1). കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. സെമിനന്‍ ഡംഗലാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ ഡംഗല്‍ ഹെഡ് ചെയ്യുകയായിരുന്നു

താജികിസ്താന്റെ തലസ്ഥാനമായ ഡുഷാന്‍ബെയിലാണ് മത്സരം നടന്നത്. ഇവിടെ 10 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇന്ത്യന്‍ താരങ്ങളെല്ലാം ഗ്ലൗ അണിഞ്ഞാണ് കളിക്കാനിറങ്ങിയത്.മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അനസ് എടത്തൊടിക, അനിരുദ്ധ് ഥാപ്പ, മന്‍വീര്‍ സിങ് എന്നിവര്‍ക്ക് പകരം പ്രീതം കൊടല്‍, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാല്‍ദാര്‍ എന്നിവരാണ് ആദ്യ ഇലവണില്‍ കളത്തിലിറങ്ങിയത് പ്രതികൂല കാലാവസ്ഥ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി ടിം അംഗങ്ങൾ പറഞ്ഞു

You might also like

-