ഫ്ലാറ്റ് ഒഴിയാൻ മണിക്കൂറുകള്‍ മാത്രം, ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി

ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സമയം നീട്ടിയിലെങ്കില്‍ സമരമാരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

0

കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സമയപരിധി നീട്ടി നല്‍കില്ലെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സമയം നീട്ടിയിലെങ്കില്‍ സമരമാരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.കോടതിവിധി വേഗത്തില്‍ നടപ്പില്ലാക്കേണ്ടതിനാല്‍ ഒഴിയാനുള്ള സമയ പരിധി നീട്ടാനാവില്ലെന്ന് ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒഴിയാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-