പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു.മൂന്നുപേർ പിടിയിൽ 

കൂട്ടുകാരനൊപ്പം വീടിന് സമീപത്തുള്ള മല കാണാന്‍ പോയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവാവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0

കോഴിക്കോട് കൊയിലാണ്ടിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൂട്ടുകാരനൊപ്പം വീടിന് സമീപത്തുള്ള മല കാണാന്‍ പോയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവാവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതികളായ കാക്കൂര്‍ തലപ്പൊയില്‍ സ്വദേശികളായ ഷിജോരാജ്, യാനവിന്‍, രതിന്‍ലാല്‍ എന്നിവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്

You might also like

-