“അന്നം ഊട്ടുന്നവർക്ക് പോലീസ് മതിൽതീർത്ത് ” ഡല്‍ഹി ചലോ’ കർഷക പ്രക്ഷോപം തടയാൻ പ്രക്ഷോഭം കേന്ദ്രസർക്കാർ അതിർത്തികൾ അടച്ചു

“ഞങ്ങൾക്ക് മറ്റു അജണ്ടകൾ ഒന്നുമില്ല. പുതുതായി കൊണ്ടു വന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ആ വിഷയത്തിൽ ചർച്ച നടന്നു. നിയമം പിൻവലിക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്

0

ഡൽഹി :കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് പൊലീസ്. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലത്താണ് ചര്‍ച്ച. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു

അതേസമയം കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന്‌ കാർഷികനിയമത്തിന്റെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കി‌ കർഷകർ പ്രതിഷേധിക്കുന്നത്‌ താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയല്ലന്ന് കർഷകരുടെ കൂട്ടായ്മ പറയുന്നു

“ഞങ്ങൾക്ക് മറ്റു അജണ്ടകൾ ഒന്നുമില്ല. പുതുതായി കൊണ്ടു വന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ആ വിഷയത്തിൽ ചർച്ച നടന്നു. നിയമം പിൻവലിക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഓർഡിനൻസ് ഇറക്കി നിയമം നടപ്പിലാക്കുന്നത് നിർത്തി വയ്ക്കണം എന്ന് ഞങ്ങളും ആവശ്യപ്പെട്ടു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും , അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഹനൻ മൊല്ല പറഞ്ഞു

നിയമത്തിൽ നിങ്ങൾക്ക് എന്തെല്ലാമാണ് പ്രശ്നങ്ങൾ ഉള്ളതെന്ന് എഴുതി തരാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം മറ്റന്നാൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു എന്തൊക്കെ പരിഷ്കരിക്കാൻ പറ്റുമെന്ന് നോക്കാമെന്നാണ് അവർ പറഞ്ഞത്. ഇത്രയുമാണ് ഇന്നത്തെ മീറ്റിങ്ങിൽ നടന്നത്.കർഷകരുടെ മുന്നിൽ എന്തെല്ലാം പ്രശനങ്ങൾ ഉണ്ടോ അതെല്ലാം ഞങ്ങൾ യോഗത്തിൽ പറഞ്ഞു. സമരത്തിന്റെ ഭാഗമായി കർഷകർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും ഞങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു.

You might also like

-